Jharkhand native beating to death Walayar  
Kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല ക്രൈംബ്രാഞ്ചിന്, അന്വേഷണം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍

അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. ഛത്തിസ്ഗഢ് സ്വദേശി രാംമനോഹര്‍ വയ്യാറാണ് (31) കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാംമനോഹറിനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാംമനോഹര്‍ കുഴഞ്ഞു വീഴുകയായും പിന്നാലെ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടായേക്കും.

അതേസമയം, കൊടിയ പീഡനമാണ് രാംമനോഹര്‍ നേരിട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാംനാരായണന്‍ മരിച്ച ശേഷവും കൊടിയ മര്‍ദനത്തിന് ഇരയായെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. പതിനായിരം മൃതദേഹങ്ങള്‍ ഇതിനകം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മര്‍ദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പ്രതികരിച്ചു. ബുധനാഴ്ച രാത്രി രാംനാരായണന്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് അറിയിച്ചെന്നാണ് എഫ്ഐആര്‍. രാംനാരായണനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Kerala police district Crime Branch will investigate the incident in which a migrant worker was beaten to death by a mob in Walayar Attapallam. The District Crime Branch team led by the DySP will investigate the case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനപക്ഷത്തെ എക്കാലവും ഇടതുപക്ഷം സംരക്ഷിച്ചിട്ടുണ്ട്, അത് തെരഞ്ഞെടുപ്പ് ഫലത്താല്‍ അളക്കാനാകില്ല: സമസ്ത വേദിയില്‍ മുഖ്യമന്ത്രി

തൊട്ടതും കെട്ടിപ്പിടിച്ചതും മെസിയെ അസ്വസ്ഥനാക്കി, കൊല്‍ക്കത്തയിലെ പരിപാടി താറുമാറാക്കിയത് ഒരു ഉന്നതന്‍; സതാദ്രു ദത്ത

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി- വിഡിയോ

ഭാര്യ പരാതിപ്പെട്ടു, ഓട്ടോ ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി

SCROLL FOR NEXT