വാട്ടർ മെട്രോ / ഫയൽ
Kerala

കൊച്ചി വാട്ടർ മെട്രോ; പുതിയ സർവീസുകൾ ഇന്ന് മുതല്‍

ഒൻപത് ടെർമിനലുകളിലായി അഞ്ചു റൂട്ടുകളിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടർ മെട്രോ ടെർമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് ഇന്ന് രാവിലെ മുതൽ ആരംഭിക്കുക. ഇതോടെ ഒൻപത് ടെർമിനലുകളിലായി അഞ്ചു റൂട്ടുകളിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിക്കും.

ഹൈക്കോർട്ട് ജം​ഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽവഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരമാവധി 40 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്.

പു​തി​യ റൂ​ട്ടു​ക​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്ക്

  • ഹൈ​കോ​ർ​ട്ട്​ ജ​ങ്ഷ​ൻ-​മു​ള​വു​കാ​ട് നോ​ർ​ത്ത് 30 രൂ​പ

  • ഹൈ​കോ​ർ​ട് ജ​ങ്ഷ​ൻ-​സൗ​ത്ത് ചി​റ്റൂ​ർ 40 രൂ​പ

  • ബോ​ൾ​ഗാ​ട്ടി-​മു​ള​വു​കാ​ട് നോ​ർ​ത്ത് 30 രൂ​പ

  • ബോ​ൾ​ഗാ​ട്ടി-​സൗ​ത്ത് ചി​റ്റൂ​ർ 40 രൂ​പ

  • മു​ള​വു​കാ​ട് നോ​ർ​ത്ത്-​സൗ​ത്ത് ചി​റ്റൂ​ർ 20 രൂ​പ

  • സൗ​ത്ത് ചി​റ്റൂ​ർ-​ചേ​രാ​നെ​ല്ലൂ​ർ 30 രൂ​പ

  • സൗ​ത്ത് ചി​റ്റൂ​ർ-​ഏ​ലൂ​ർ 30 രൂ​പ

  • ഏ​ലൂ​ർ-​ചേ​രാ​നെ​ല്ലൂ​ർ 20 രൂ​പ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT