ജലവിതരണം മുടങ്ങും ഫയൽ
Kerala

ചൊവ്വാഴ്ച്ച കൊച്ചിയില്‍ ജലവിതരണം തടസ്സപ്പെടും

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നിറച്ച ശേഷമേ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകൂ.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തി വെക്കുന്നത്. എവിടെയെങ്കിലും ജല ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യമുണ്ടായാല്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൊച്ചി നഗരസഭക്കും ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത് തമ്മനത്തെ ജലസംഭരണിയില്‍ നിന്നായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു രണ്ട് കമ്പാര്‍ട്ട്‌മെന്റുകളുള്ള സംഭരണിയുടെ ആദ്യ കമ്പാര്‍ട്ട്‌മെന്റ് തകര്‍ന്നത്. ഇരു കമ്പാര്‍ട്ട്‌മെന്റുകളെയും തമ്മില്‍ വേര്‍തിരിച്ച ശേഷമേ പമ്പിംഗ് പുനസ്ഥാപിക്കാന്‍ കഴിയൂ. ഇതോടൊപ്പം രണ്ടാമത്തെ ടാങ്കിലെ ചോര്‍ച്ച കൂടി പരിഹരിക്കേണ്ടതുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലക്കാണ് ഇതിന്റെ ചുമതല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നിറച്ച ശേഷമേ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകൂ. ബുധനാഴ്ചയോടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.

അതേസമയം തകര്‍ന്ന കമ്പാര്‍ട്ട്‌മെന്റിന്റെ അറ്റകുറ്റപ്പണികള്‍ പിന്നീട് നടത്തിയാല്‍ മതി എന്നാണ് അധികൃതരുടെ തീരുമാനം. കുടിവെള്ള വിതരണം പൂര്‍ണമായും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.

Water supply will be interrupted in Kochi on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

'ഇത് പറയാൻ എനിക്ക് ചമ്മലാണ്, ത്രസിപ്പിക്കുന്ന രം​ഗങ്ങൾ ഒന്നും ഉണ്ടാകില്ല'; സബ്സ്ക്രിപ്ഷൻ ആരംഭിച്ചുവെന്ന് നടി മഞ്ജു പത്രോസ്

ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭാര്യ

SCROLL FOR NEXT