Wayanad election result showcases the importance of every single vote പ്രതീകാത്മക ചിത്രം
Kerala

ഒരു വോട്ടിന്റെ വില; കൗതുകമായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ്

ഫോട്ടോഫിനിഷിലാണ് ഫലം.

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: ഒരു വോട്ട് അല്ലേ, അത് സാരമില്ല എന്നൊക്കെ എഴുതിത്തള്ളുന്നവരോട്... ആ വീട്ടില്‍ നിന്ന് ഒരു വോട്ടല്ലേ കിട്ടാനുള്ളൂ, അത് വിട്ടേക്ക്... ഇങ്ങനെയൊക്കെയുള്ള പതിവ് പല്ലവികള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു വോട്ടിന്റെ വില എത്രയാണെന്ന് മനസിലാകുന്ന ജനവിധിയാണ് വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡിലേത്.

ഫോട്ടോഫിനിഷിലാണ് ഫലം. വാര്‍ഡില്‍ വിജയിച്ച സിപിഎമ്മിന്റെ ഉണ്ണാച്ചി മൊയ്തു 375 വോട്ട് നേടിയപ്പോള്‍ ഒരു വോട്ടു വ്യത്യാസത്തില്‍ മാത്രം പിന്നിലെത്തിയത് ബിജെപിയുടെ മനോജ് പടക്കോട്ടുമ്മല്‍ , 374 വോട്ട്. കോണ്‍ഗ്രസിലെ ടി കെ മുഹമ്മദലിയാണ് മൂന്നാം സ്ഥാനത്ത് 373 വോട്ട്. രണ്ടും മൂന്നും സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വ്യത്യാസവും ഒരു വോട്ട് മാത്രം.

Wayanad election result showcases the importance of every single vote. The Karingari ward in Vellamunda Panchayat saw a CPM candidate win by just one vote, highlighting the crucial impact each voter has on the final outcome.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരല്ല; ഈ വിധിയില്‍ അത്ഭുതമില്ല'; ആദ്യമായി പ്രതികരിച്ച് അതിജീവിത

നിതിന്‍ നബിന്‍ ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്

യൂണിഫോം വിതരണം ചെയ്തിട്ടും പണം നൽകിയില്ല; 43,863 ദിർഹം ഉടൻ നൽകണമെന്ന് സ്‌കൂളിനോട് അബുദാബി കോടതി

'മഞ്ജു വാര്യരോട് ഞാൻ വി​ഗ് ചോദിച്ചു വാങ്ങി; അങ്ങനെ ആ പാട്ടിൽ മാത്രം വെച്ചു'

'കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു'; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത

SCROLL FOR NEXT