വയനാട്ടിൽ കാടിന് തീയിട്ടയാൾ പിടിയിൽ സ്ക്രീൻഷോട്ട്
Kerala

വയനാട്ടിൽ കാടിന് തീയിട്ടയാൾ പിടിയിൽ; കത്തിനശിച്ചത് 10 ഹെക്ടറിലധികം പുൽമേട്

തിങ്കളാഴ്ച കമ്പമലയിലുണ്ടായ തീപിടിത്തത്തിൽ 10 ഹെക്ടറിലധികം പുൽമേട് കത്തിനശിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

വയനാട്: വയനാട്ടിലെ കമ്പമലയ്ക്ക് സമീപം തലപ്പുഴയില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷ് ആണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേര്‍ന്ന് ഉച്ചയോടെ വീണ്ടും തീ പടര്‍ന്നു. നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തിങ്കളാഴ്ച കമ്പമലയിലുണ്ടായ തീപിടിത്തത്തിൽ 10 ഹെക്ടറിലധികം പുൽമേട് കത്തിനശിച്ചിരുന്നു. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സും വനം വകുപ്പും ചേർന്നാണ് തീയണച്ചത്.

കടുവ പ്രശ്‌നവുമായി ബന്ധപ്പെട്ട ദിവസങ്ങളിലാണ് വനമേഖലയില്‍ തീപിടിത്തമുണ്ടായതെന്ന് ഡിഎഫ്ഒ പറഞ്ഞു. വനത്തിന്‍റെ ഉള്‍പ്രദേശത്തുള്ള പുല്‍മേട്ടിലാണ് തീ പടര്‍ന്നിരിക്കുന്നത്. ഇത് സ്വഭാവികമായി ഉണ്ടായ കാട്ടുതീ അല്ലെന്നും ആരോ കരുതിക്കൂട്ടി തീയിട്ടതാണെന്നും ഡിഎഫ്ഒ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT