ആരൊക്കെയെന്നറിയില്ല! അവര്‍ മണ്ണിനോട് ചേര്‍ന്നു, കണ്ണീരോടെ വിട നല്‍കി നാട്  
Kerala

ആരൊക്കെയെന്നറിയില്ല! അവര്‍ മണ്ണിനോട് ചേര്‍ന്നു, കണ്ണീരോടെ വിട നല്‍കി നാട്

മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

പുത്തുമല: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത എട്ടു പേര്‍ക്ക് കണ്ണിരോടെ വിട. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടു നല്‍കിയ 64 സെന്റ് സ്ഥലത്താണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളതെന്ന ആശങ്കയില്‍ സ്ഥലത്ത് നിരവധി പേര്‍ എത്തിയിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ താത്രി 9.45 ടെ സംസ്‌കാരസ്ഥലത്തേക്ക് എത്തിച്ചു. സര്‍വമത പ്രാര്‍ഥനക്കു ശേഷമാണ് മൃതദ്ദേഹങ്ങള്‍ സംസ്‌കാരിച്ചത്. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം കൂടിയാണിവിടം. തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് മൃതദേഹങ്ങള്‍ കല്‍പറ്റ പൊതുശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചു. രണ്ടാം ഘട്ടമായാണ് എട്ടു പേരുടെ മൃതദ്ദേഹം സംസ്‌കരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൃതദേഹങ്ങള്‍ക്ക് പുറമെ കൈകാലുകള്‍ ഉള്‍പ്പെടെ അമ്പതിലധികം ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം കുഴി ഒരുക്കിയിരുന്നു. പ്രാര്‍ഥനക്കായി പ്രത്യേകം പന്തലും ഒരുക്കിയിരുന്നു. നിലവില്‍ 32 കുഴികള്‍ ഇതിനകം ഇവിടെ ഒരുക്കിയിട്ടുണ്ട്.

തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുൻപായി ഇന്‍ക്വസ്റ്റ്– പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും എടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT