ടി സിദ്ദിഖ് 
Kerala

നാളെ പൂര്‍ണ പരിശോധന, മണ്ണിടിച്ചില്‍ സ്ഥലത്തേയ്ക്ക് പ്രവേശനം നിരോധിച്ചു; അഞ്ചു പേരെ കാണാനില്ലെന്ന് മന്ത്രിമാര്‍

കനത്തമഴയെ തുടര്‍ന്ന് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞ സംഭവത്തില്‍ നാളെയും രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രിമാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കല്‍പ്പറ്റ: കനത്തമഴയെ തുടര്‍ന്ന് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞ സംഭവത്തില്‍ നാളെയും രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രിമാര്‍. മന്ത്രിമാരായ ടി സിദ്ദിഖും അനില്‍ കുമാറുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ദുരന്ത സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

ദുരന്തത്തില്‍ മൂന്നുപേര്‍ മരിച്ചതായും അഞ്ചുപേരെ കാണാനില്ലെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. അങ്ങേയറ്റം വേദനാജനകമായ ദുരന്തമാണെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും ഉടനെ തന്നെ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം രാത്രിയിലും തുടരുമെന്നും മന്ത്രി പറഞ്ഞു.

റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഉള്ള പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ശാസ്ത്രീയ പരിശോധന നടത്തും. അതിനായി നാലു സോണുകള്‍ ആക്കി തിരിക്കും. കെഡാവര്‍ നായ്ക്കളെ കൊണ്ടുവരും. വളണ്ടിയര്‍മാരുടെ സേവനം ഉറപ്പ് വരുത്തും. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ഉണ്ടാവും. നാളെ പൂര്‍ണ പരിശോധന നടത്താന്‍ വേണ്ടി മണ്ണിടിച്ചില്‍ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

wayanad landslide: Full inspection tomorrow, entry to landslide site banned; five people missing, ministers say

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജീവന്റെ തുടിപ്പുണ്ടോ?; വയനാട് മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ മൂവ്‌മെന്റ് ലൊക്കേറ്റിങ് കാമറകള്‍, കെഡാവര്‍ നായകള്‍

'ദുരന്തം ദൗര്‍ഭാഗ്യകരം, ഇരകളെ ചേര്‍ത്തുപിടിക്കും'; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് കരാര്‍ കമ്പനി

മെസിക്ക് വീണ്ടും പെനല്‍റ്റി 'ശാപം'; അര്‍ജന്റീനയുടെ നെഞ്ചുപിളര്‍ത്തി ഈജിപ്ത്

വലിയ ബാറ്ററി, പുതുക്കിയ ട്രാന്‍സ്‌പെരന്റ് റിയര്‍ പാനല്‍; നത്തിങ് ഫോണ്‍ 4ബി വിപണിയില്‍

99 രൂപയ്ക്ക് സിനിമാ ടിക്കറ്റുകള്‍; വാഗ്ദാനവുമായി മലയാളി സ്റ്റാര്‍ട്ട്അപ്പ് കോമ്പസ് നൗ