'നോ പറയാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല'; ഡബ്ല്യുസിസിയുടെ കുറിപ്പ്  
Kerala

'നോ പറയാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല'; ഡബ്ല്യുസിസിയുടെ കുറിപ്പ്

'മാറ്റം അനിവാര്യം' എന്ന ഹാഷ് ടാഗോടെ ഡബ്ല്യുസിസി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം സിനിമ മേഖലയിലെ കൂടുതല്‍ ചൂഷണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

'മാറ്റം അനിവാര്യം' എന്ന ഹാഷ് ടാഗോടെ ഡബ്ല്യുസിസി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 'നോ' എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം '- ഇതായിരുന്നു ഡബ്ല്യുസിസി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡബ്ല്യുസിസി പോസ്റ്റിണെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തുവന്നു. സിനിമയിലെ വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ഡബ്ല്യുസിസിയുടെ നിവേദനത്തെ തുടര്‍ന്നാണ് 2017ല്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുകയാണ്.

ആരോപണങ്ങളില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നാല് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴംഗ അന്വേഷണ സംഘത്തെയാണ് പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം