ഉടുമ്പന്നൂരില്‍ വന്‍ ആയുധശേഖരവും വ്യാജമദ്യ നിര്‍മ്മാണത്തിനുള്ള കോടയും പിടികൂടി 
Kerala

തൊടുപുഴയില്‍ വന്‍ ആയുധശേഖരവും കോടയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍- വിഡിയോ

ഉടുമ്പന്നൂരില്‍ വന്‍ ആയുധശേഖരവും വ്യാജമദ്യ നിര്‍മ്മാണത്തിനുള്ള കോടയും പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഉടുമ്പന്നൂരില്‍ വന്‍ ആയുധശേഖരവും വ്യാജമദ്യ നിര്‍മ്മാണത്തിനുള്ള കോടയും പിടികൂടി. ഉപ്പുകുന്ന് സ്വദേശി പ്രവീണിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുകുന്ന് സി കെ കവല ഭാഗത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ നാടന്‍ തോക്കുകളും തിരകളും നിര്‍മ്മാണത്തിലിരുന്ന തോക്കിന്റെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉടുമ്പന്നൂര്‍ ഉപ്പുകുന്ന് സ്വദേശി പ്രവീണിന്റെ വീട്ടിലാണ് ഡാന്‍സാഫ് ടീമും കരിമണ്ണൂര്‍ പൊലീസും ചേര്‍ന്ന് മിന്നല്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ രണ്ട് നിറ നാടന്‍ തോക്കുകളും ഒരു തോട്ട കുഴല്‍ തോക്കും കണ്ടെടുത്തു. തോക്കില്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന 13 തോട്ടകള്‍, 32 ഇരുമ്പ് കടുക്കകള്‍, നൂറുകണക്കിന് ഇരുമ്പ് ബോളുകള്‍, ഗണ്‍ പൗഡര്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

ആയുധങ്ങള്‍ക്ക് പുറമെ തോക്ക് നിര്‍മ്മാണത്തിനായുള്ള തടിയുടെ ബട്ട് ഭാഗവും ഇരുമ്പ് പൈപ്പുകളും സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. വ്യാജമദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ കോട നശിപ്പിച്ചു . കരിമണ്ണൂര്‍ എസ്‌ഐ ജയിസ് മാത്യു, എഎസ്‌ഐ രജനീഷ് അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാള്‍ മുന്‍പും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ആയുധങ്ങള്‍ എന്തിനുവേണ്ടിയാണ് നിര്‍മ്മിച്ചതെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

weapons seized in Thodupuzha; One arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യകുമാർ യാദവ് ടി20 ടീമിന് 'പുറത്ത്'; നായകസ്ഥാനത്തേക്ക് ഇവരിൽ ഒരാൾ

ഇന്ധനവിലക്കയറ്റം: വിമാനക്കമ്പനികള്‍ക്ക് ആശ്വാസം; 10,000 കോടി രൂപയുടെ പദ്ധതി സാധാരണക്കാരനു ഗുണമോ?

വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയത് അടുത്തിടെ; കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു

NISH: ശ്രവണപരിമിതർക്കുള്ള ഡിഗ്രി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാം

ഗൂഗിള്‍ പിക്‌സല്‍ 11 സീരീസ് ഓഗസ്റ്റില്‍?; അറിയാം പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും

SCROLL FOR NEXT