West Bengal native died in an accident thiruvanathapuram  
Kerala

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; അതിഥിതൊഴിലാളി മരിച്ചു

പശ്ചിമ ബംഗാള്‍ സ്വദേശിയായ അഭിജിത് ബര്‍മന്‍ (32) ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയൂണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ലുലുമാളിന് എതിര്‍വശമുള്ള നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടം. പശ്ചിമ ബംഗാള്‍ സ്വദേശിയായ അഭിജിത് ബര്‍മന്‍ (32) ആണ് മരിച്ചത്.

വ്യാഴം പകല്‍ ഒന്നോടെയാണ് അപകടം. ലോറിയുടെ ഒരു സൈഡ് താഴുകയും തുടര്‍ന്ന് ഗ്രാനൈറ്റുകള്‍ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. കൃഷ്ണന്‍ ( 29), ബിശ്വജിത് (29) എന്നിവര്‍ക്ക് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഗ്രാനൈറ്റുകള്‍ മാറ്റിയാണ് കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. വിദേശത്തുനിന്ന് എത്തിച്ച ഗ്രാനൈറ്റുകളാണ് തകര്‍ന്നത്.

West Bengal native died in an accident while unloading granite from a container lorry at thiruvanathapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും

പൃഥ്വിരാജേ, മൂത്രമൊഴിക്കാന്‍ പോകുമ്പോഴും കോട്ടും സ്യൂട്ടുമിടുന്നത് മലയാളിയ്ക്ക് ഇഷ്ടമല്ല; നിങ്ങള്‍ പഠിക്കണം: ശാന്തിവിള ദിനേശ്