NSS General Secretary G Sukumaran Nair ഫയൽ
Kerala

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ് ?; തിരിച്ചടിച്ച് സുകുമാരന്‍ നായര്‍

'മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവര്‍ക്ക് തുറന്നുനല്‍കാറുണ്ട്. ആവശ്യപ്പെടാത്ത സമയത്ത് അത് തുറന്നുവെക്കാനാകില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോട്ടയം: കെ ബി ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവര്‍ക്ക് തുറന്നുനല്‍കാറുണ്ട്. ആവശ്യപ്പെടാത്ത സമയത്ത് അത് തുറന്നുവെക്കാനാകില്ല. സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ചുകൊണ്ടുള്ള കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്?. ഗണേഷ് കുമാര്‍ സര്‍ക്കാരിന്റെയോ എന്‍എസ്എസിന്റെയോ ഭാഗമല്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മുഖ്യമന്ത്രി വിഡി സതീശന്‍ എന്‍എസ്എസിനെയോ മറ്റേതെങ്കിലും സമുദായത്തെയോ ആക്ഷേപിച്ചതായി തനിക്ക് അറിയില്ലെന്നാണ് ഗണേഷ് കുമാര്‍ നേരത്തെ പ്രതികരിച്ചത്. വിഡി സതീശനെ പണ്ട് മുതലേ പരിചയമുള്ളയാളാണ്. അദ്ദേഹം ഒരിക്കലും ഒരു സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. വിരട്ടലൊന്നും വേണ്ട. കുറച്ചുകൂടി സ്‌നേഹവും ബഹുമാനവും ആകാം. ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണല്‍ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Who is Ganesh Kumar to support the Chief Minister? : G Sukumaran Nair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്ന് പരാതി; എസ് ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച് നാട്ടുകാർ

ഐടിഐ കഴിഞ്ഞവർക്ക് ഗൾഫിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളം!

'ഇതുപോലെയൊരു ഫീൽ, ഇതിന് മുൻപ് ഉണ്ടായിട്ടേയില്ല', കണ്ണും മനസും നിറച്ച 'ചിന്ന ചിന്ന ആസൈ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

പങ്കാളിയുള്ളപ്പോള്‍ 'ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്', അഞ്ച് വര്‍ഷം വരെ തടവുശിക്ഷ; ഏക സിവില്‍ കോര്‍ഡുമായി മധ്യപ്രദേശ് സര്‍ക്കാര്‍