wild elephant attack പ്രതീകാത്മക ചിത്രം
Kerala

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

വ്യാഴാഴ്ച വൈകീടോടെയാണ് കാട്ടാന ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

​കൊച്ചി: പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാനയാക്രമണത്തിൽ ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്. വേങ്ങൂർ വീട്ടിമുളം സ്വദേശി തൊണ്ടിമാലിൽ ശിവനാണ് പരിക്കേറ്റത്. കാൽമുട്ടിനു താഴെ സാരമായ പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച വൈകീടോടെയാണ് കാട്ടാന ആക്രമിച്ചത്. തലനാരിഴയ്ക്കാണ് ശിവൻ രക്ഷപ്പെട്ടത്.

വീടിന്റെ പരിസരത്ത് ആനയിറങ്ങിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞിരുന്നു. ഇതു നോക്കാനായി ശിവൻ വീട്ടിൽ നിന്നിറങ്ങി. നാട്ടുകാരായ രണ്ടു പേരെയും കൂട്ടി ആനയെ ഒച്ചവെച്ച് തുരത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

പാഞ്ഞടുത്ത ആന ശിവന്റെ കാലിൽ ആക്രമിച്ചു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

perumbavoor wild elephant attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

അല്‍ഫാമിന്റെ അളവ് കുറഞ്ഞു, ഹോട്ടല്‍ ജീവനക്കാരുമായുള്ള തര്‍ക്കം കയ്യാങ്കളിയില്‍; 3 പേര്‍ക്ക് പരിക്ക്

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു