പ്രതീകാത്മക ചിത്രം 
Kerala

കാട്ടാനയുടെ ആക്രമണം: യുവാവിന് ​ഗുരുതര പരിക്ക്

വീടിന്റെ വാതിൽ തകർക്കാൻ ആന ശ്രമിക്കുന്നതു കണ്ട് പുറത്തേക്ക് ഓടിയപ്പോഴാണ് സഞ്ജുവിനെ ആക്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തച്ചമ്പാറ മീന്‍വല്ലം പുല്ലാട്ട് വീട്ടിൽ സഞ്ജുവിനാണ് ആനയുടെ ചവിട്ടേറ്റത്. 

വീടിന്റെ വാതിൽ തകർക്കാൻ ആന ശ്രമിക്കുന്നതു കണ്ട് പുറത്തേക്ക് ഓടിയപ്പോഴാണ് സഞ്ജുവിനെ ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ടു പിടിച്ച് ചവിട്ടിയെന്നാണ് വിവരം. 

ആളുകള്‍ ഒച്ചവെച്ചതോടെയാണ് കാട്ടാന പിന്തിരിഞ്ഞ് പോയത്. ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ മോട്ടോർഷെഡും ആന തകര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍