P V Anvar സ്ക്രീൻഷോട്ട്
Kerala

'തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും'; യുഡിഎഫുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പി വി അന്‍വര്‍

മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് പിവി അന്‍വര്‍ നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അന്‍വര്‍. യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് പിവി അന്‍വര്‍ നടത്തിയത്. വര്‍ഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും അന്‍വര്‍ പറഞ്ഞു. കൂടാതെ പിണറായിയെ മൂന്നാമതും അധികാരത്തില്‍ എത്താന്‍ സഹായിക്കുന്നത് ബിജെപിയിലെ പ്രബല വിഭാഗം എന്നും അന്‍വര്‍ ആരോപിച്ചു.

അതുപോലെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി നടപ്പാക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായത്. കോണ്‍ഗ്രസിന്റെ അടിവേര് വെട്ടാന്‍ പിണറായിയെ ഉപയോഗിക്കുകയാണ്. തിരുവനന്തപുരത്ത് ബിഹാര്‍ മോഡല്‍ വോട്ട് വെട്ടിനിരത്തല്‍ ആണ് നടക്കുന്നത്. ബീമാപള്ളി ഡിവിഷനില്‍ നിന്ന് 17000 വോട്ടുകള്‍ വെട്ടി എന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'Will contest local elections alone'; P V Anvar says no talks with UDF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT