G Sudhakaran ഫയല്‍/ എക്‌സ്പ്രസ്‌
Kerala

ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമോ?; ഇന്ന് നിര്‍ണായക വാര്‍ത്താസമ്മേളനം

സ്വതന്ത്രനായി മത്സരിച്ചാല്‍ സുധാകരനെ യുഡിഎഫ് പിന്തുണച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം നേതൃത്വത്തോട് ഇടഞ്ഞ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ ഭാവി നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. സുധാകരന്റെ വസതിയില്‍ രാവിലെ 11 ന് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

സുധാകരനെ അനുനയിപ്പിക്കാന്‍ ഇന്നലെ രാത്രിയും സിപിഎം നേതൃത്വം ശ്രമം നടത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഇന്നലെ വൈകീട്ട് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നശേഷം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ സുധാകരനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എന്നാല്‍ സുധാകരന്‍ തന്റെ മുന്‍നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് സൂചന. അതേസമയം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, എംഎല്‍എമാരായ എച്ച് സലാം, പി പി ചിത്തരഞ്ജന്‍ എന്നിവര്‍ സുധാകരനെ കാണാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കൊപ്പം പോയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും സുധാകരനെ ഫോണില്‍ വിളിച്ചതായാണ് വിവരം.

അനുനയശ്രമത്തിനു വഴങ്ങാതെ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കമെങ്കില്‍ മത്സരിക്കട്ടെയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സ്വതന്ത്രനായി മത്സരിച്ചാല്‍ സുധാകരനെ യുഡിഎഫ് പിന്തുണച്ചേക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ അമ്പലപ്പുഴ ഒഴിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴയിലെ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ജി സുധാകരന്‍ അഡ്മിനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്.

CPM Leader G Sudhakaran's press conference to explain future steps is today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT