ജസ്റ്റിസ് ഹേമയും മറ്റ് അംഗങ്ങളും ചേര്‍ന്ന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു ഫെയ്സ്ബുക്ക്
Kerala

'രഹസ്യം ചോരാതെ; സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ സ്വയം ടൈപ്പ് ചെയ്തു'

സിനിമാ രംഗത്തെ പ്രമുഖര്‍ നല്‍കുന്ന വിവരം ചോര്‍ന്നു പോകരുതെന്ന് കമ്മിറ്റി അംഗങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വളരെ സൂക്ഷ്മതയോടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നു. കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ടൈപ്പ് ചെയ്ത് തയ്യാറാക്കിയത്. സിനിമാ രംഗത്തെ പ്രമുഖര്‍ നല്‍കുന്ന വിവരം ചോര്‍ന്നു പോകരുതെന്ന് കമ്മിറ്റി അംഗങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. രഹസ്യം സൂക്ഷിക്കുമെന്ന് ഉറപ്പുള്ള സ്റ്റെനോഗ്രാഫറെ തേടിയെങ്കിലും അങ്ങനൊരാളെ കിട്ടിയില്ല. ടൈപ്പിങ് അറിയാത്ത കമ്മിറ്റി അംഗങ്ങള്‍ തന്നെ ടൈപ്പിങ് പഠിച്ച് ആ ജോലി ചെയ്യുകയായിരുന്നു.

കേട്ട കാര്യങ്ങള്‍ അല്ല നേരിട്ടുള്ള തെളിവുകള്‍ മാത്രമാണ് സമിതി പഠന വിധേയമാക്കിയത്. തെളിവ് ശേഖരണമാണ് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയത്. താല്‍പ്പര്യമുള്ളവര്‍ക്ക് തെളിവ് നല്‍കാമെന്ന് പരസ്യം നല്‍കിയതിനോട് ആരും പ്രതികരിക്കാതെയിരുന്നതോടെ വീണ്ടും കുഴങ്ങി. നേരിട്ട് ഓരോരുത്തരേയും കാണാനുള്ള ശ്രമം ഫലം കണ്ടില്ല. ഫോണില്‍ വിളിച്ചപ്പോഴും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് നോട്ടീസ് നല്‍കി ഓരോരുത്തരേയും വിളിപ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഹേമ തന്നെ പല വിവരങ്ങളും നേരിട്ട് ശേഖരിക്കുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തും പിന്നീട് കൊച്ചിയിലുമായി തെളിവെടുപ്പ് നടത്തി. രാവിലെ പത്തുമുതല്‍ രാത്രി ഒമ്പത് വരെ സിറ്റിങ് നടത്തിയ ദിവസങ്ങള്‍ വരെയുണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്