സ്വദേശിയായ യുവതി 
Kerala

'നിറം കുറവ്, പഠിപ്പ് പോരാ, തലാഖ് ചൊല്ലി, വീട് പൂട്ടി ഭര്‍ത്താവ് മുങ്ങി', എട്ട് ദിവസമായി യുവതിയും കുഞ്ഞും വരാന്തയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ യുവതിയേയും കുഞ്ഞിനേയും ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ലെന്ന് പരാതി. ചേളാരി സ്വദേശിയായ യുവതിയും മകനുമാണ് ഭര്‍ത്താവ് വീടുപൂട്ടി പോയതോടെ കഴിഞ്ഞ എട്ട് ദിവസമായി വീടിന്റെ വരാന്തയില്‍ കഴിയുന്നത്.

തന്റെ വിദ്യാഭ്യാസ യോഗ്യതയേയും നിറത്തേയും ചൊല്ലി ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്നും കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിട്ടും ഭര്‍ത്തൃവീടിന്റെ വരാന്തയില്‍ പിഞ്ചുകുഞ്ഞുമായി അഭയം തേടേണ്ടി വന്നിരിക്കുകയാണെന്ന് യുവതി പറയുന്നു.

2018ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും പറഞ്ഞാണ് ഭര്‍ത്താവ് തന്നെ മാറ്റിനിര്‍ത്തുന്നതെന്ന് ഹസീന ആരോപിക്കുന്നു. ഇതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയും ആ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം വേറെ വീട്ടില്‍ താമസിക്കുകയുമാണെന്ന് യുവതി വെളിപ്പെടുത്തി.

ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ കോടതി ഉത്തരവുമായാണ് യുവതി എത്തിയതെങ്കിലും ഇതറിഞ്ഞ ഭര്‍ത്താവും വീട്ടുകാരും വീട് പൂട്ടി പോവുകയായിരുന്നു.

Woman and her child are stranded on their porch in Feroke after her husband allegedly locked them out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപി വിജയത്തിന് കാരണം കോണ്‍ഗ്രസിലെ പോരായ്മകള്‍'

പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ

വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

'ജീവനൊടുക്കാന്‍ വരെ ചിന്തിച്ചു; വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി മുംബൈ പൊലീസ്; വിഡിയോ കോളില്‍ കണ്ടത് യഥാര്‍ഥ പൊലീസിനെ'; പിന്നീട് സംഭവിച്ചത്...

ഷാരൂഖ് ഖാന്റെ നാവ് അറുത്താല്‍ ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ നേതാവ്

SCROLL FOR NEXT