Spa owner's house attacked 
Kerala

'സ്വകാര്യ വീഡിയോ കൈവശം !', സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ച് യുവതി; സ്വർണവും പണവും കവർന്നു ( വീഡിയോ)

തൃശൂരിലെ കണിമംഗലത്തുള്ള സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ചാണ് ഫോണുകളും പണവും സ്വര്‍ണവും അപഹരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും കൂട്ടിയെത്തി സ്പാ നടത്തിപ്പുകാരിയായ മുന്‍തൊഴിലുടമയുടെ വീടുകയറി ആക്രമിച്ച് യുവതി. തന്റെ സ്വകാര്യവീഡിയോ സ്പാ നടത്തിപ്പുകാരിയുടെ പക്കൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു അക്രമം. സ്വകാര്യവീഡിയോകള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമം പാളിയതോടെ വീട്ടുകാരിയെ ആക്രമിച്ച് സ്വര്‍ണ്ണവുമായി കടന്നു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

എന്നാൽ ഇരുട്ടി വെളുക്കുംമുമ്പു തന്നെ എട്ടംഗസംഘത്തെ പൊലീസ് പിടികൂടി. തൃശൂരിലെ കണിമംഗലത്തുള്ള സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ചാണ് ഫോണുകളും പണവും സ്വര്‍ണവും അപഹരിച്ചത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറില്‍ എത്തിയ മൂന്നു യുവതികളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം ബെംഗളൂരു, കോയമ്പത്തൂര്‍ സ്വദേശികളാണ്.

ഒരു മാസം മുമ്പാണ് യുവതി സ്പായില്‍ ജോലി ചെയ്തിരുന്നത്. ബംഗളൂരു സ്വദേശിയാണിവര്‍. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയ്യിലുണ്ടെന്ന് ഇവര്‍ മനസ്സിലാക്കിയത്. തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തി അക്രമം നടത്തിയത്. മൊബൈല്‍ ഫോണും 20000 രൂപയും സ്വര്‍ണാഭരണവും തട്ടിയെടുത്തു. വീട്ടുടമായ സ്ത്രീ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പട്ടിക്കാട് നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

A woman gathered friends and family members and attacked her former employer, a spa operator, at her home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

ഞണ്ട് കറി കഴിച്ച് അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേയ്ക്ക് മാറ്റി; ഒപി, ശസ്ത്രക്രിയ പുനരാരംഭിക്കും

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്, സഞ്ജു വീണ്ടും തിളങ്ങുമോ?, എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുവൈത്ത് തീരത്ത് സ്‌ഫോടനം, കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു; പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷം

SCROLL FOR NEXT