പട്ടാപ്പകല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ തടഞ്ഞപ്പോള്‍, സ്‌ക്രീന്‍ഷോട്ട് 
Kerala

'ക്രൈം നന്ദകുമാര്‍ ജീവിതം തകര്‍ത്തു'; പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

ക്രൈം വാരികയുടെ എഡിറ്റര്‍ ടി പി നന്ദകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രൈം വാരികയുടെ എഡിറ്റര്‍ ടി പി നന്ദകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാപ്പകല്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. നന്ദകുമാര്‍ തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെ 11.30ന് ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം.ക്രൈം നന്ദകുമാറിന്റെ ഓഫിസിലെ മുന്‍ ജീവനക്കാരിയാണ് യുവതി.യുവതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തന്നെ കുറിച്ചുള്ള വാര്‍ത്ത ക്രൈം നന്ദകുമാര്‍ അദ്ദേഹത്തിന്റെ ചാനലില്‍ നല്‍കിയെന്നും മകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT