പിടിയിലായ രതീഷ്, മരിച്ച ഹരികൃഷ്ണ 
Kerala

ചേർത്തലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന സഹോദരി ഭർത്താവ് പിടിയിൽ

ചേർത്തലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന സഹോദരി ഭർത്താവ് പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിന്റെ വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ആൾ പിടിയിൽ. മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭർത്താവായ രതീഷാണ് പൊലീസിന്റെ പിടിയിലായത്. ചെങ്ങണ്ടയിലെ ബന്ധു വീട്ടിൽ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത്.

ഇയാളിപ്പോൾ ചേർത്തല പൊലീസിന്റെ കസ്റ്റഡിയിലാണ്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. 

അവിവാഹിതയായ ഹരികൃഷ്ണ (25) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്കാലിക നഴ്‌സാണ്. കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നായിരുന്നു പ്രാഥമിക വിവരം. ഹരികൃഷ്ണയെയും രതീഷിനെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്