പര്‍ദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ Screen grab
Kerala

ഒരു വശത്ത് തീപിടിത്തം; മറുവശത്ത് പര്‍ദ്ദയിട്ട് മോഷണം-വിഡിയോ

ആളുകളുടെ മുഴുവന്‍ ശ്രദ്ധ പുറത്തെ തീപിടിത്തത്തിലായിരിക്കുമ്പോള്‍ ആയിരുന്നു സ്ത്രീയുടെ മോഷണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപ്പറമ്പില്‍ നടന്ന വന്‍ തീപിടിത്തത്തിനിടെ പര്‍ദ്ദയിട്ട്‌ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തീപിടിത്തമുണ്ടായ ഭാഗത്തെ എതിര്‍വശത്തുള്ള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം. പതിനായിരം രൂപയുടെ സാധനങ്ങള്‍ കടത്തിയെന്നാണ് ഉടമയായ നിസാറിന്റെ പരാതി.

ആളുകളുടെ മുഴുവന്‍ ശ്രദ്ധ പുറത്തെ തീപിടിത്തത്തിലായിരിക്കുമ്പോള്‍ ആയിരുന്നു സ്ത്രീയുടെ മോഷണം. വിദഗ്ധമായി നടത്തിയ മോഷണത്തിനു ശേഷം ജനക്കൂട്ടത്തിനിടയിലൂടെ പെട്ടെന്നു നടന്നുപോകുകയായിരുന്നു. ഇതേസമയം തന്നെ കടയില്‍ മറ്റൊരു സ്ത്രീയും മോഷണം നടത്തി. എന്നാല്‍ ഇവരെ കയ്യോടെ പിടികൂടി.

പ്രതിയെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.വി.കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 15 ഫയര്‍ യൂണിറ്റുകള്‍ എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു തീ അണച്ചത്.

കയ്യില്‍ കവറുമായി വന്ന് പെര്‍ഫ്യൂം, വെളിച്ചെണ്ണ ചായപ്പൊടി, സൗന്ദര്യവര്‍ദ്ധ വസ്തുക്കള്‍, അരി തുടങ്ങിയ വസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. മോഷ്ടാവിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Woman Steals During Taliparamba Fire Incident: The woman, disguised in a burqa, allegedly stole goods worth ten thousand rupees while attention was diverted to the fire accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT