കേരള പൊലീസിന്റെ ഔദ്യോഗിക എഫ്ബി പേജില്‍ നിന്ന്  facebook
Kerala

പൊലീസിന്റെ സമയോചിത ഇടപെടല്‍; കായലില്‍ ചാടിയ യുവതി തിരികെ ജീവിതത്തിലേയ്ക്ക്...

വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന സ്ത്രീയെ വള്ളത്തില്‍ കയറ്റി രക്ഷപെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കായലില്‍ ചാടിയ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് കൊച്ചി സിറ്റി പൊലീസ്. കുണ്ടന്നൂര്‍ പാലത്തിന്റെ മുകളില്‍ നിന്നും വലിയ ശബ്ദത്തില്‍ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ഒരു സ്ത്രീയാണെന്ന് പൊലീസുകാര്‍ക്ക് മനസിലായത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന സ്ത്രീയെ വള്ളത്തില്‍ കയറ്റി രക്ഷപെടുത്തുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 2.20 മണിയോടെ കുണ്ടന്നൂര്‍ പാലത്തിന് സമീപത്തായി ഡ്യൂട്ടി ചെയ്യുകയായിരുന്ന സിആര്‍വി 18 ലെ എസ്‌ഐ ദിലീപ് കുമാര്‍, എസ് സി പി ഒ അജയ് കെ പി, ഡിവിആര്‍ എഎസ്‌ഐ ഹാരിസ് മൊയ്തീന്‍ എന്നിവരാണ് പാലത്തിന്റെ മുകളില്‍ നിന്നും ശബ്ദം കേട്ടത്. കായലില്‍ നോക്കിയപ്പോള്‍ ചുവന്ന സാരി ധരിച്ച ഒരു സ്ത്രീയാണെന്ന് വ്യക്തമായി.

തുടര്‍ന്ന് അജയ് കെ പി യും എസ് ഐ ദിലീപ് കുമാറും ചേര്‍ന്ന് സമീപത്തുണ്ടായിരുന്ന ഒരു വള്ളത്തില്‍ കയറി തുഴഞ്ഞ് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന യുവതിയുടെ അടുത്തെത്തി. ഉടനെ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ മരട് പി എസ് മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു.

Kerala Police's timely intervention; Woman who jumped into backwater returns to life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണു; രണ്ടു തൊഴിലാളികള്‍ മരിച്ചു

ഇനി 5000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പിന്‍ വേണ്ട; പുതിയ സംവിധാനവുമായി ഫോണ്‍പേ

പെർഫ്യൂം വെറുതെയടിച്ചാൽ പോര; ഈ രഹസ്യങ്ങൾ അറിഞ്ഞ് ഉപയോഗിക്കണം

'ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍, ഈ ട്രോമ താങ്ങാനാവുന്നില്ല'; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഷഹനാസ്

'എടോ,.. എടോ.. ഇവിടെ നിന്ന് മിണ്ടരുത്, യോഗത്തിന് അച്ചടക്കം വേണ്ടേ?'; സ്‌റ്റേജില്‍ തിക്കിത്തിരക്കിയ നേതാക്കളോട് കയര്‍ത്ത് വിഡി സതീശന്‍

SCROLL FOR NEXT