ഹീ​ര ര​ത്ത​ൻ മ​നേ​ക് 
Kerala

ഭ​ക്ഷ​ണം ഉപേക്ഷിച്ച് സൗരോർജ്ജം ആഹാരമാക്കിയ ഹീ​ര ര​ത്ത​ൻ മ​നേ​ക് അ​ന്ത​രി​ച്ചു 

411 ദി​വ​സം തുടർച്ചയായി ഭക്ഷണമുപേക്ഷിച്ച് ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ച് ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്



കോഴിക്കോട്: ഭ​ക്ഷ​ണ​മി​ല്ലാ​തെ സൂര്യനിൽനിന്ന് ഊർജം സ്വീകരിച്ച് വ​ർഷ​ങ്ങ​ൾ ജീ​വി​ക്കാ​മെ​ന്ന്​ ​തെ​ളി​യി​ച്ച ഹീ​ര ര​ത്ത​ൻ മ​നേ​ക് (85) അ​ന്ത​രി​ച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് അന്ത്യം. സൗരോർജത്തിന്റെ പ്രചാരകനായി സ്വന്തംശരീരം പരീക്ഷണശാലയാക്കിയ ഇദ്ദേഹം 'ഹീരാ രത്തൻ മനേക് പ്രതിഭാസ'ത്തിന്റെ ഉപജ്ഞാതാവാണ്. 

1937ൽ ​ഗു​ജ​റാ​ത്തി​ൽ ജ​നി​ച്ച ഹീ​ര ര​ത്ത​​ന്റെ കു​ടും​ബം ക​ച്ച​വ​ട​ത്തി​നാ​യി കോ​ഴി​ക്കോ​ട്ടെ​ത്തി​ വി​കാ​സ്​ ന​ഗ​ർ കോ​ള​നി​യി​ൽ താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു. ​പോ​ണ്ടി​ച്ചേ​രി​യി​ലെ അ​ര​ബി​ന്ദോ ആ​ശ്ര​മത്തിൽനിന്നാണ് സൂ​ര്യോ​പാ​സ​ന​യെ​ക്കു​റി​ച്ച് അറിഞ്ഞത്. 1992ൽ അദ്ദേഹം ​സൂ​ര്യോ​പാ​സ​ന തു​ട​ങ്ങി.1995ൽ തു​ട​ർച്ച​യാ​യി 211 ​ദി​വ​സം കോ​ഴി​ക്കോ​ട്ട്​ ഉ​പ​വാ​സം അ​നു​ഷ്ഠി​ച്ചു. അ​ഹ്മ​ദാ​ബാ​ദി​ൽ വച്ച് 2001 ജ​നു​വ​രി മു​ത​ൽ 411 ദി​വ​സം തുടർച്ചയായി ഭക്ഷണമുപേക്ഷിച്ച് ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ച് ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്. നാസ ഇദ്ദേഹത്തെ ക്ഷണിച്ച് പഠനം നടത്തുകയും ബഹിരാകാശയാത്രികർക്ക് ക്ലാസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സൂ​ര്യ​ര​ശ്മി മ​നു​ഷ്യ​ൻ നേ​രി​ട്ട്​ സ്വീ​ക​രി​ച്ച് ഭ​ക്ഷ​ണം കൂ​ടാ​തെ ക​ഴി​യാം എ​ന്നാണ് ഹീരാ രത്തൻ തെ​ളി​യി​ച്ച​ത്. മസ്തിഷ്‌കത്തെ സൗരോർജം ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനെക്കുറിച്ച് 'ബ്രെയിന്യൂട്ടർ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. വി​മ​ല ബെ​ൻ ആണ് ഭാര്യ, മ​ക്ക​ൾ: ഹി​തേ​ഷ്, ന​മ്ര​ത, പ​രേ​ത​നാ​യ ഗി​തെ​ൻ. മ​രു​മ​ക്ക​ൾ ഹീ​ന, മ​യൂ​ർ​ത്ത മൂ​ത്ത. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സതീശാ...'; ആവേശത്തോടെ പ്രവര്‍ത്തകര്‍; ഉജ്ജ്വല സ്വീകരണം

പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ആര്‍ബി ചൗധരി അന്തരിച്ചു; മരണം കാര്‍ അപകടത്തില്‍ പരിക്കേറ്റ്

ജനവികാരം മനസിലാക്കണം; ടിവികെയ്ക്ക് 'കൈ' കൊടുക്കാൻ ഹൈക്കമാൻഡ്; തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു

മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇനിയെന്ത്?; നിയമങ്ങള്‍ പറയുന്നു

'നിശ്ചിത സമയം വരെ കാത്തിരിക്കും. എന്നിട്ടും രാജി വെച്ചില്ലെങ്കിൽ....'

SCROLL FOR NEXT