പൊലീസ്  
Kerala

ഫോളോവേഴ്‌സില്‍ ലോകറെക്കോര്‍ഡ്; രണ്ട് മില്യണ്‍ അടിച്ച് കേരള പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: രണ്ട് മില്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്‌സുമായി റെക്കോര്‍ഡിട്ട് കേരള പൊലീസിന്റെ ഇന്‍സ്റ്റഗ്രാം പേജ്. ലോകത്തിലെ സംസ്ഥാന പൊലീസ് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ആദ്യമായി 2 മില്യണ്‍ ഫോളോവേഴ്‌സ് തികച്ച് ഇന്‍സ്റ്റാഗ്രാം പേജ് ലോക റെക്കോര്‍ഡിട്ടെന്നും കേരള പൊലീസ് ഫെയ്ബുക്കില്‍ കുറിച്ചു.

നര്‍മ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവല്‍ക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പൊലീസ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുവരുന്നത്. ആ യാത്രയില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് നിങ്ങള്‍ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്‌നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം പൊലീസ് ഫെയ്‌സ്ബുക്കി കുറിച്ചു.

പൊലീസിന്റെ ഫെയ്‌സബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം

ഇത് നിങ്ങളുടെ നേട്ടം

ലോകത്തിലെ സംസ്ഥാന പൊലീസ് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ആദ്യമായി 2 മില്യണ്‍ ഫോളോവേഴ്‌സ് എന്ന ലോകറെക്കോര്‍ഡ് കൈവരിച്ചിരിക്കുകയാണ് നമ്മള്‍. ഇത് ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരോരുത്തരുടേയും വിജയമാണ്.

നര്‍മ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവല്‍ക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പൊലീസ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുവരുന്നത്. ആ യാത്രയില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് നിങ്ങള്‍ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്‌നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം . സുരക്ഷിതമായ സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട്.

World record in followers; Kerala Police breaks two million mark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവജനങ്ങളുടെ ആശങ്കകൾ കേൾക്കണം, അക്രമത്തിലേക്ക് നയിക്കരുത്: ജന്തർ മന്തർ സമരത്തിൽ സുപ്രീം കോടതി

'ഗോ ടു യുവര്‍ ക്ലാസസ്'; കുറിപ്പുമായി ജില്ലാ കലക്ടര്‍

'ആൺകുട്ടി പെൺകുട്ടിയോട് സംസാരിച്ചാൽ ഉടനെ പ്രണയം ആയിരിക്കണമെന്നില്ല; 'നോട്ട്ബുക്കിൽ' ആ കഥാപാത്രത്തിന്റെ ആവശ്യമില്ല'

മൂന്ന് ജില്ലകളില്‍ നാളെ അവധി; ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മാത്രം

'ഒരു ഡയലോ​ഗ് പോലും കേൾക്കാൻ പറ്റാത്ത അത്ര കൂവൽ, സിനിമ വിജയിക്കുമെന്ന് തോന്നിയത് അപ്പോൾ'; 'നോട്ട്ബുക്കി'നെക്കുറിച്ച് സഞ്ജയ്