Young man dead bus accident occurred near Sarovaram Park in Kozhikode 
Kerala

അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവര്‍ തെന്നിമാറി; ബസിനടിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് നഗരത്തിലെ സരോവരം പാര്‍ക്കിനു സമീപത്ത് വച്ച് ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ബസിന്റെ ജാക്കി തെന്നിമാറി ഉണ്ടായ അപകടത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ കണ്ടല്ലൂര്‍ പുതിയാവിള മീനത്തില്‍ പുതുവല്‍ വീട്ടില്‍ പ്രകാശിന്റെ മകന്‍ ഗിരിപ്രകാശ് (24) ആണ് മരിച്ചത്. കോഴിക്കോട് നഗരത്തിലെ സരോവരം പാര്‍ക്കിനു സമീപത്ത് വച്ച് ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് ദേവാല റൂട്ടില്‍ ഓടുന്ന സിഡബ്ലിയുഎംഎസ് എന്ന ബസാണ് അപകടത്തിന് ഇടാക്കിയത്. ബസ് ഉയര്‍ത്തി നിര്‍ത്തിയിരുന്ന ജാക്കി തെന്നി മാറുകയായിരുന്നു. ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിയ്ക്കായി ബസിനടിയില്‍ ഇരുവശത്തും രണ്ട് തൊഴിലാളികള്‍ കിടന്ന് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ജാക്കി തെന്നിമാറുകയായിരുന്നു.

ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി അശ്വിന്റെ കാലിനു മുകളിലേക്കുമാണ് ബസ് വീണത്.

ബസിനടിയില്‍ കുടുങ്ങിയ ഗിരിപ്രകാശിനെ പുറത്തെടുക്കാന്‍ സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് ഗിരിപ്രസാദിനെ പുറത്തെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Young man dead bus accident occurred near Sarovaram Park in Kozhikode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'