Kerala

Thrissur Accident|പൂച്ചയെ രക്ഷിക്കാന്‍ ബൈക്ക് നിര്‍ത്തി റോഡിലിറങ്ങി, തൃശൂരില്‍ യുവാവ് കാറിടിച്ച് മരിച്ചു

പൂച്ചയെ കണ്ട് യുവാവ് റോഡില്‍ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മണ്ണുത്തിയില്‍ റോഡില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു. മണ്ണുത്തി കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം.

മണ്ണുത്തി റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ബൈക്ക് യാത്രികനായ സിജോയുടെ ശ്രമം. ഇതിനായി ബൈക്ക് നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. പരിക്കേറ്റ സിജോയെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൂച്ചയെ കണ്ട് യുവാവ് റോഡില്‍ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സിജോയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

'40 വയസ് ആയാൽ എന്താണ് പ്രശ്നം ? ഞാനിപ്പോൾ അത് ആസ്വദിക്കുകയാണ്'

മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'

ആർമി ഡെന്റൽ കോർപ്സിൽ 37 ഒഴിവുകൾ; BDS,MDS യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം