നാദിർ നൂറുദ്ദീൻ 
Kerala

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

മയ്യിൽ കയരളം ഒറപ്പടി സ്വദേശി നൂറുദീൻ വില്ലയിൽ നാദിർ നൂറുദീനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂർ: ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യിൽ കയരളം ഒറപ്പടി സ്വദേശി നൂറുദീൻ വില്ലയിൽ നാദിർ നൂറുദീനാ (42) ണ് മരിച്ചത്.

ഇപ്പോൾ ചാലാട് ഹിറ മസ്‌ജിദിന് സമീപമാണ് താമസം. ചാലാട് നിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച്ചവൈകിട്ട് 5.30 ന് പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.

തുടർന്ന് ചാല മിംസ് ആശുപത്രിയിൽ അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 10 മണിയോടെയാണ് മരിച്ചത്. ഒറപ്പടിയിലെ തെക്കേടത്ത് വീട്ടിലെ പരേതനായ കെ.പി നൂറുദീന്റെയും നദീറയുടെയും മകനാണ്. ഭാര്യ : ഐന. മക്കൾ: നാദിയ, നൂറുദ്ദീൻ.

Young man dies after collapsing while riding a bike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു നിർദേശം നൽകി, അറിഞ്ഞിട്ടില്ലെങ്കിൽ കഴിവു കെട്ടവൻ'; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി

കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്

സീചെം ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി: ഹിമാചൽ പ്രദേശിന്റെ വിജയം ഏഴ് വിക്കറ്റിന്

പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി, അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍, ഗില്‍ ഒന്നാമത്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍