സിലിൻഡർ പൊട്ടിത്തെറിച്ച് തകർന്ന വീട് 
Kerala

യുവാവ് വാടക വീടിന് തീയിട്ടു, സിലിൻഡർ പൊട്ടിത്തെറിച്ച്  വീട് പൂർണമായി തകർന്നു

വീട് പൂർണമായി തകർന്ന നിലയിലാണ്. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; താമസിക്കുന്ന വീടിന് യുവാവ് തീയിട്ടതിനെ തുടർന്ന് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച്  വീട് പൂർണമായി തകർന്നു. ഞായറാഴ്ച പുലർച്ചേ മാവേലിക്കരയിലാണ് സംഭവമുണ്ടായത്. മറ്റംതെക്ക് ഈപ്പൻപ്പറമ്പിൽ തെക്കേതിൽ കെ. സാബു(46) ആണ് കണ്ടിയൂരിൽ താൻ താമസിക്കുന്ന വാടകവീടിന് തീയിട്ടത്. 

തുടർന്ന് അടുക്കളയിലുണ്ടായിരുന്ന സിലിൻഡർ  പൊട്ടിത്തെറിക്കുകയായിരുന്നു. വീട് പൂർണമായി തകർന്ന നിലയിലാണ്. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചു. സാബു വീട്ടിൽ സ്ഥിരമായി ബഹളമുണ്ടാക്കുന്നതിനെ തുടർന്നു ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്കു പോയിരുന്നു.

സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണു തീയണച്ചത്. സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഉടമസ്ഥനു പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT