Kerala Police 
Kerala

പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ സൗഹൃദത്തിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: നോര്‍ത്ത് പറവൂര്‍ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ്് ആണ്‍സുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ സൗഹൃദത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധം ഒഴിയുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെ സുരമ്യ ഷിബിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും വാതിലടച്ച് സംസാരിക്കുന്നതിനിടെ യുവതിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Young woman stabbed to death in Paravur; male friend arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ