പ്രതീകാത്മക ചിത്രം 
Kerala

ഗൂഗിളില്‍ ഡോക്ടറുടെ  നമ്പര്‍ തെരഞ്ഞു; കണ്ണൂരില്‍ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ആശുപത്രിയിലെ ഡോക്ടറുടെ അപ്പോയിന്‍മെന്റിനു വേണ്ടി ഗൂഗിളില്‍ സെര്‍ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായതായി പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആശുപത്രിയിലെ ഡോക്ടറുടെ അപ്പോയിന്‍മെന്റിനു വേണ്ടി ഗൂഗിളില്‍ സെർച്ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായതായി പരാതി. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

മംഗളൂരുവിലെ ആശുപത്രിയില്‍ ഡോക്ടറെ കാണുന്നതിന് ബുക്ക് ചെയ്യുന്നതിനാണ് യുവതി ഗൂഗിളില്‍ നമ്പര്‍ തെരഞ്ഞത്. ഇങ്ങനെ കിട്ടിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ യുവതിയുടെ വാട്‌സ്ആപ്പില്‍ രോഗിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ലിങ്ക് കിട്ടി. വിവരങ്ങള്‍ക്കൊപ്പം ലിങ്ക് വഴി 10 രൂപ അടക്കാനും ആവശ്യപ്പെട്ടു.

നിര്‍ദേശിച്ചപോലെ യുവതി രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ലിങ്കില്‍ കയറി പത്തുരൂപ അടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായെന്ന സന്ദേശം ലഭിച്ചതായി പരാതിയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത