DeadBody 
Kerala

കൊച്ചിയില്‍ ആളൊഴിഞ്ഞ വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

എറണാകുളം കലാഭവന്‍ റോഡില്‍ നോര്‍ത്ത് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വലത് ചെവിയുടെ ഭാഗത്ത് നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു. മൂക്കില്‍നിന്ന് ചോര വാര്‍ന്നിട്ടുണ്ട്. ഇടതു നെഞ്ചില്‍ മുറിവുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സെന്‍ട്രല്‍ പൊലീസ് സൂചിപ്പിച്ചു.

എറണാകുളം കലാഭവന്‍ റോഡില്‍ നോര്‍ത്ത് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടേതാണ് കെട്ടിടം. അറ്റകുറ്റപ്പണികള്‍ക്കായി കെട്ടിടം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. രണ്ടുമാസമായി പൂട്ടിക്കിടക്കുന്ന വീട്ടിലാണ് ഏതാണ്ട് 25 വയസ്സ് തോന്നിക്കുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുറത്തുനിന്ന് ജോലിക്കെത്തുന്ന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന വീടാണ്. കെട്ടിടത്തിന്റെ വൈദ്യുതി സംബന്ധമായ ജോലികള്‍ക്കായി എത്തിയ ഇലക്ട്രീഷ്യനാണ് ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. യുവാവിനെ തിരിച്ചറിയാന്‍ ആവശ്യമായ രേഖകള്‍ ഒന്നും കണ്ടെത്തിയില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ കൊലപാതകം ആണോയെന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

The deadbody of a young man was found inside an abandoned building in Ernakulam city.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

വീട്ടിൽ രക്തസമ്മർദം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'വിളിക്കാത്ത സ്ഥലത്ത് പോയി ഇരിക്കരുത്, കടക്കു പുറത്ത് എന്നു പറഞ്ഞത് അതുകൊണ്ട്'

ശബരിമല സ്വര്‍ണക്കൊള്ള; ചെന്നിത്തലയെ കേള്‍ക്കാന്‍ എസ്ഐടി, ബുധനാഴ്ച മൊഴിനല്‍കും

സിനിമയിലെത്തിയിട്ട് 10 വർഷം; റോഷൻ മാത്യുവിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് 'ചത്ത പച്ച' ടീം

SCROLL FOR NEXT