കൊച്ചി: നെട്ടൂരില്‍ രാത്രികാലങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് പിടിയില്‍. നെട്ടൂര്‍ സ്വദേശിയായ സനൂപ് എന്നയാളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഹനങ്ങള്‍ തടയുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
'രാത്രി കാലങ്ങളില്‍ മരട്, നെട്ടൂര്‍ കരയില്‍ ധന്യാ ജംങ്ഷനില്‍ കാര്‍ യാത്രക്കാരെയും മറ്റ് കാല്‍നടയാത്രക്കാരേയും തടഞ്ഞ് നിര്‍ത്തി ഭീതിപ്പെടുത്തിയും പൊതുജനങ്ങളുടെ സൈര്യജീവിതത്തിന് ഭീഷണിയുണ്ടാക്കി ബഹളം വയ്ക്കുന്നതായി കാണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, നെട്ടൂര്‍ പുത്തന്‍ വീട്ടില്‍ സനൂപിനെ ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു' എന്ന് കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കുവച്ചത്.
കൊച്ചി സിറ്റി പൊലീസിന്റെ അറിയിപ്പ്
രാത്രി കാലങ്ങളില്‍ മരട് വില്ലേജ് നെട്ടൂര്‍ കരയില്‍ ധന്യാ ജംഗ്ഷനില്‍ കാര്‍ യാത്രക്കാരെയും മറ്റ് കാല്‍നടയാത്രക്കാരേയും തടഞ്ഞ് നിര്‍ത്തി ഭീതിപ്പെടുത്തിയും പൊതുജനങ്ങളുടെ സൈര്യജീവിതത്തിന് ഭീഷണിയുണ്ടാക്കി ബഹളം വയ്ക്കുന്നതായി കാണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നെട്ടൂര്‍, പുത്തന്‍ വീട്ടില്‍ സനൂപ് നെ പനങ്ങാട് ടഒഛ യൂടെ നേതൃത്വത്തില്‍ ഉള്ള പോലീസ് ടീം ടിയാന്‍ ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ പൊതു ജനങ്ങള്‍ക്ക് ഭീതി പരത്തുന്നതും പൊതുജനങ്ങളുടെ സൈര്യജീവിതത്തിന് ഭീഷണിയാകുന്നതും ആയ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ പോലീസിന്റെ ീേഹഹ ളൃലല നമ്പര്‍ ആയ 112 - ല്‍ വിളിച്ച് ഉടന്‍ തന്നെ വിവരം അറിയിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates