Rahul Mamkootathil, Sajana B Sajan facebook
Kerala

'ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരും, സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്'

ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം കത്തി നില്‍ക്കെ മറ്റൊരു പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജന ബി സാജന്‍ വ്യക്തമാക്കി. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവര്‍ പറഞ്ഞു. നേരത്തെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സജന രംഗത്തെത്തിയിരുന്നു.

നേരത്തെ, കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി സംസ്‌കാര സാഹിതി ജന. സെക്രട്ടറി എം എ ഷഹനാസും രംഗത്തെത്തിയിരുന്നു. രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നാണ് ആരോപണം.രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം നടക്കുന്ന കാലത്ത് രാഹുല്‍ സമീപിച്ചതില്‍ അസ്വാഭാവികത ഉണ്ടായിരുന്നു എന്നാണ് ഷഹനാസ് പറയുന്നത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അറിയിക്കാതെ ഇരുന്നത് എന്താണെന്ന് രാഹുല്‍ ഫോണ്‍ ചെയ്ത് ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ച് പോകുന്നുണ്ടെങ്കില്‍ ഒന്നു കൂടി പോകാം എന്നറിയിച്ചു. എന്നാല്‍ താന്‍ മാത്രം വന്നാല്‍ മതിയെന്നായിരുന്നു രാഹുല്‍ പറഞ്ഞതെന്നും ഷഹനാസ് ആരോപിക്കുന്നു.

രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി കൊണ്ടുവന്ന സമയത്ത് ഷാഫി പറമ്പലിനോട് ആശങ്ക അറിയിച്ചെന്നും ഷഹനാസ് പറയുന്നു. ''ഇവനെ പോലെയുള്ള ആളുകള്‍ വരുമ്പോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി. ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ഷാഫിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതെന്ന് ഷഹനാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

Youth Congress leader posts Facebook post against Rahul Mangkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

രൂപയുടെ മൂല്യം ഇടിഞ്ഞു, യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ പണമയക്കലിൽ 20 ശതമാനം വരെ വർദ്ധനവ്

വഴിയോരത്ത് കെട്ടുകണക്കിന് പിഎസ്‌സി ചോദ്യ പേപ്പറുകള്‍-വിഡിയോ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT