കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു 
Kerala

പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ചു: യുവാവ് മരിച്ചു

വിഷക്കൂൺ എന്ന് അറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയിൽ പരേതനായ അബ്ദു റഹ്മാന്റെ മകൻ ഷിയാസാണ് (45) മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

ഈ മാസം ആറിനാണ് സംഭവമുണ്ടായത്. രാവിലെ പതിനൊന്നോടെ വീടിനടുത്തുള്ള പറമ്പ് ശുചിയാക്കുന്നതിനിടെയാണ് ഷിയാസിന് കൂൺ ലഭിക്കുന്നത്. വിഷക്കൂൺ എന്ന് അറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ള ആരും കൂൺ കഴിച്ചില്ല. ഉച്ചയോടെ അസ്വസ്ഥത തുടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രക്തം ഛർദിച്ച് കുഴഞ്ഞുവീണ ഷിയാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി. വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ചു. കൂണിൽ നിന്നുള്ള വിഷബാധയെന്ന് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രകാരനായിരുന്നു ഷിയാസ് മാതാവ്: സീനത്ത്. ഭാര്യ: റസീന. മക്കൾ: ഐമാൻ, ദിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി