Kerala

അംഫിബിയന്‍ വാഹനം ഉള്‍പ്പെടെ ബിഎസ്എഫിന്റെ രണ്ട് വാട്ടര്‍ വിങ് ടീമിനെ അയക്കണം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കേരളം

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി. നാളെ ഇത് നിസര്‍ഗ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കാലവര്‍ഷം ആരംഭിക്കാനിരിക്കുന്നതിന്റെയും,  അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന പ്രവചനത്തിന്റെയും പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കേരളം. ബിഎസ്എഫിന്റെ രണ്ട് വാട്ടര്‍ വിങ്ങ് ടീമിനെ കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

കേരളത്തിലെ മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമായി ബിഎസ്എഫിന്റെ അംഫിബിയന്‍ വാഹനം (കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന വാഹനം) ഉള്‍പ്പെടുന്ന രണ്ട് വാട്ടര്‍ വിങ്ങ് ടീമിനെ കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതില്‍ ഒരു ടീം പാലക്കാടും, രണ്ടാമത്തെ ടീം കണ്ണൂരും നിലനിര്‍ത്തണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി. നാളെ ഇത് നിസര്‍ഗ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.

ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ ജൂണ്‍ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

SCROLL FOR NEXT