ടി സിദ്ദിഖ്/ഫെയ്‌സ്ബുക്ക്‌ 
Kerala

'അങ്ങനെ വരാന്‍ വഴിയില്ലല്ലോ, പിണറായി വില പറഞ്ഞ് വെച്ചതാണല്ലോ!'; പ്രസംഗം 'കുത്തിപ്പൊക്കി' പരിഹാസവുമായി സിദ്ദിഖ്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുള്ള കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പുവെച്ചതിന് പിന്നാലെ കേരള സര്‍ക്കാരിനെ പരിഹസിച്ച് ടി സിദ്ദിഖ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുള്ള കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പുവെച്ചതിന് പിന്നാലെ കേരള സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ്‌
ടി സിദ്ദിഖ്. എസ്എഫ്‌ഐ നേതാവ് ജെയ്ക് വി തോമസിന്റെ പഴയ പ്രസംഗം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സിദ്ദിഖ് പരിഹസിച്ചിരിക്കുന്നത്. 

'തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വര്‍ഷത്തേക്കാണ് കരാര്‍. വിമാനത്താവളം ജൂലൈയില്‍ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. 'അങ്ങനെ വരാന്‍ വഴിയില്ലല്ലോ, പിണറായി വെല പറഞ്ഞ് വച്ചതാണല്ലോ...' എന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റ്. 

വിമാനത്താവളം വില്‍ക്കുന്നെങ്കില്‍ പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങള്‍ വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു' എന്നാണ് പ്രംസംഗത്തില്‍ ജെയ്ക് പറയുന്നത്. 

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളില്‍ പാളിച്ചകളുണ്ട്. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

Today's Rashi Phalam August 18|തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്