പെരിയാർ ( ഫയൽ ചിത്രം) 
Kerala

അജ്ഞാത മൃതദേഹത്തിനായി നാലു മണിക്കൂര്‍ തിരച്ചില്‍; കയ്യില്‍ തടഞ്ഞത് 'ഡമ്മി'; പിടികൊടുക്കാതെ 'പോയി' 

ഇല്ലിപ്പടര്‍പ്പിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നെടുമ്പാശ്ശേരി ചെങ്ങമനാട് ഭാഗത്ത് കാണപ്പെട്ട മൃതദേഹത്തിന് വേണ്ടി പെരിയാറില്‍ തിരച്ചില്‍ നടത്തിയത് നീണ്ട നാലുമണിക്കൂര്‍. അവസാനം കണ്ടെത്തിയ മൃതദേഹമാകട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ നിന്ന് ഉപേക്ഷിച്ച ഡമ്മിയാണ്. 

പെരിയാറില്‍ ചെങ്ങമനാട് കരുമാലൂര്‍ പഞ്ചായത്തുകളുടെ ഇടയിലായി പ്രളയത്തില്‍ അടിഞ്ഞുകൂടിയ ഇല്ലിപ്പടര്‍പ്പിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. പുലര്‍ച്ചെ മല്‍സ്യബന്ധനം കഴിഞ്ഞു മടങ്ങിയവരാണ് പാലപ്രശേരി കമ്പനിക്കടവു ഭാഗത്തെ നാട്ടുകാരെ വിവരം അറിയിച്ചത്. 

തുടര്‍ന്ന് പൊലീസും നാട്ടുകാരും കടവിലെത്തി. പുഴയില്‍ മുങ്ങിത്തപ്പിയപ്പോഴാണ് അരഭാഗം മുതല്‍ കാല്‍പ്പാദം വരെയുള്ള ഉപേക്ഷിച്ച ഡമ്മി കണ്ടെത്തിയത്. ഡമ്മി പുറത്തെടുക്കാന്‍ നോക്കിയെങ്കിലും ശക്തമായ അടിയൊഴുക്കില്‍ പെട്ടെന്ന് ഒഴുകിപ്പോകുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന