Kerala

'അത് ബിജെപിയുടെ പിള്ളേര്‍'; ആരോപണവുമായി വാളയാര്‍ പീഡനക്കേസ് പ്രതിയുടെ അമ്മ

തന്റെ മകനെ തല്ലിയത് ബിജെപിയുടെ പ്രവര്‍ത്തകരാണെന്ന് വാളയാര്‍ കേസിലെ പ്രതി കുട്ടിമധുവിന്റെ അമ്മ 

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് വാളയാര്‍ പീഡനക്കേസ് പ്രതി മധുവിനെ നേരെ മര്‍ദ്ദനം. ബിജെപി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് മധുവിന്റെ അമ്മ പറഞ്ഞു. പാര്‍ട്ടി വൈരാഗ്യത്തിന്റെ പേരിലാണ് മകനെ തല്ലിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  പാലക്കാട് അട്ടപ്പള്ളം ഭാഗത്തുവെച്ചായിരുന്നു ഇന്ന് ഉച്ചയോടെ കേസിലെ പ്രതിക്ക് നേരെ മര്‍ദ്ദനം ഉണ്ടായത്. സാരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

റോഡരികില്‍ കിടന്ന മധുവിനെ പൊലീസാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാരില്‍ ചിലര്‍ പ്രദേശത്ത് താമസിക്കാന്‍ പാടില്ലെന്ന് ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു.

അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.

പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി മധു, അയല്‍വാസിയായ പതിനേഴുകാരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സംഭവത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം