Kerala

'അനാഥാലയത്തിലെ കുഞ്ഞനുജത്തിമാര്‍ നല്‍കിയ സ്‌നേഹം'; കൊറോണ കാലത്തിന് ശേഷവും ഈ മാസ്‌ക് നിധിപോലെ സൂക്ഷിക്കും: കലക്ടര്‍

കൊറോണ കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നിധി പോലെ ഞാന്‍ ഈ മാസ്‌ക് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വടുതല വാത്സല്യ ഭവന്‍ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാര്‍ നിര്‍മിച്ചു നല്‍കിയ മാസ്‌കിന് നന്ദി അറിയിച്ച്  എറണാകുളം ജില്ലാകലക്ടര്‍ എസ് സുഹാസ്. ഇതിലും വലിയ സംരക്ഷണം ഇല്ല. ഇവരുടെ സ്‌നേഹത്തിന് മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
ഫെയ്‌സ് ബുക്കിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.

ഈ കൊറോണ കാലത്തു ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണിത് . എനിക്ക് മാത്രമല്ല , നിരവധി പോലീസ് സ്‌റ്റേഷനുകളിലും ഇവര്‍ മാസ്‌ക് നല്‍കിയിട്ടുണ്ട് , വില്‍ക്കുകയല്ല ആ സ്‌നേഹം ജനങ്ങളിലേക്ക് എത്തുകയാണ് . അവരുടെ മനസ് പോലെ വര്‍ണ ശബളമാണ് ഈ മാസ്‌കുകള്‍. കൊറോണ കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നിധി പോലെ ഞാന്‍ ഈ മാസ്‌ക് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു  കളക്ടര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഈ  സ്‌നേഹത്തിന്റെയും കരുതലിന്റെയും മുന്‍പില്‍ എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല . ഈ തിരക്കൊക്കെ ഒഴിഞ്ഞു ഒരു ദിവസം കുടുംബമായി ഈ അനുജത്തിമാരോടൊപ്പം ചിലവഴിക്കാന്‍  ഞാന്‍ എത്താം എന്ന വാക്കു നല്‍കിയാണ് കളക്ടര്‍ കുറിപ്പ് അവസാനിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT