Kerala

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം 'എവരിബഡി നോസ്' 

164 ചിത്രങ്ങളാണ് ഇക്കുറി മേളയിലെത്തുന്നത്. അതിജീവനം പ്രമേയമായി സ്വീകരിച്ച ഇത്തവണത്തെ മേളയില്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസ് ആണ് ഉദ്ഘാടനചിത്രമായി എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


 തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത മുഖ്യാതിഥിയാകും.

 164 ചിത്രങ്ങളാണ് ഇക്കുറി മേളയിലെത്തുന്നത്. അതിജീവനം പ്രമേയമായി സ്വീകരിച്ച ഇത്തവണത്തെ മേളയില്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ 'എവരിബഡി നോസ്' ആണ് ഉദ്ഘാടനചിത്രമായി എത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ വച്ച് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

മത്സര വിഭാഗത്തല്‍ സുഡാനി ഫ്രം നൈജീരിയയും, ഈ.മ. യൗ വും സ്ഥാനം പിടിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT