Kerala

'സ്ഥാനാര്‍ഥിയായി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ എത്തിയത് പോര്‍ട്ടര്‍മാര്‍ മാത്രം' ; തെരഞ്ഞെടുപ്പു കഥ ഓര്‍ത്തെടുത്ത് കണ്ണന്താനം

കേന്ദ്രമന്ത്രിയായ കാലത്ത് കൊച്ചിയെ ലോക ടൂറിസം ഭൂപടത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. കലക്ടറായിരുന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍തന്നെ ആയിരുന്നു. കൊച്ചിക്കാര്‍ക്ക് തന്നെ നല്ലതു പോലെ അറിയാമെന്നും കണ്ണന്താനം

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി : ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് മത്സരിക്കാനിറങ്ങുമ്പോള്‍  ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം.  2006 ല്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നന്നതിന് വേണ്ടി
കോട്ടയം റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല സ്വീകരിക്കാന്‍. കണ്ട് പരിചയമുള്ള പോര്‍ട്ടര്‍മാര്‍ 'എന്തിനാ വന്നതെന്ന് ചോദിച്ചു.  'മത്സരിക്കാനാണ് വന്നതെ'ന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു. അവരോടൊപ്പം പോയി ചായ കുടിച്ച് പിരിഞ്ഞ താന്‍ ആണ് വെറും 34 ദിവസം കൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തിയത്. 

വലിയ സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നിരാശനായത് പോലെ ഇത്തവണ ഉണ്ടാവില്ലെന്നും മികച്ച വരവേല്‍പ്പുണ്ടാകുമെന്നും കണ്ണന്താനം പറയുന്നു. കേന്ദ്രമന്ത്രിയായ കാലത്ത് കൊച്ചിയെ ലോക ടൂറിസം ഭൂപടത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. കലക്ടറായിരുന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍തന്നെ ആയിരുന്നു. കൊച്ചിക്കാര്‍ക്ക് തന്നെ നല്ലതു പോലെ അറിയാമെന്നും കണ്ണന്താനം വ്യക്തമാക്കുന്നു.

 മോദിയുടെ പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥിയെന്ന നിലയിലുള്ള തന്റെ മികവും വോട്ടായി മാറുമെന്നാണ് കണ്ണന്താനം പറയുന്നത്. ഡല്‍ഹി കമ്മീഷറായും എംഎല്‍എ ആയും ചെയ്ത കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാമെന്നും ജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം