Kerala

അഭിമന്യു വധക്കേസ് പ്രതി എല്‍എല്‍ബി കോഴ്‌സിന്; കോളജ് ഗേറ്റ് പൂട്ടി തടഞ്ഞ് എസ്എഫ്‌ഐ

തൊടുപുഴയിലെ സ്വകാര്യ കോളജില്‍ എല്‍എല്‍ബി ക്ലാസിന് ചേരാന്‍ എത്തിയ അഭിമന്യു വധക്കേസ് പ്രതിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൊടുപുഴയിലെ സ്വകാര്യ കോളജില്‍ എല്‍എല്‍ബി ക്ലാസിന് ചേരാന്‍ എത്തിയ അഭിമന്യു വധക്കേസ് പ്രതിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവിയിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ 26ാം പ്രതി മുഹമ്മദ് റിസയാണ് എല്‍എല്‍ബി കോഴ്‌സിന് പ്രവേശനം നേടിയത്. 

ക്ലാസ് നേരത്തെ തുടങ്ങിയെങ്കിലും ഇയാള്‍ ഇന്നലെയാണ് ക്ലാസിനെത്തിയത്. ഇതോടെ കൊലക്കേസ് പ്രതിയെ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്‌ഐ രംഗത്തെത്തി. കോളജ് ഗേറ്റ് പൂട്ടിയ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല.

തുടര്‍ന്ന്‌ പൊലീസെത്തി സമരക്കാരുമായി ചര്‍ച്ച ചെയ്തു. കേസില്‍ അറസ്റ്റിലായ റിസയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പ്രവേശനം നല്‍കിയതെന്നും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കോളജ് അധികൃതര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

ഭാര്യയും മകളും കയറിയില്ല; അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു; റിട്ട. റെയിൽവേ സൂപ്രണ്ടിന് സമൻസ്

ഹിറ്റായി പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ; ഇതുവരെ നൽകിയത് 266.53 കോടിയുടെ യാത്രാസൗജന്യം

Today's Rashi Phalam September 22| വീട്ടിലെ ആവശ്യത്തിന് ഉടൻ പരിഹാരം, തൊഴിൽ രംഗത്ത് അനുകൂല മാറ്റം

'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു