Kerala

അഭിമന്യുവിനെ കുത്തിയ പ്രതിയും പിടിയിൽ ; കീഴടങ്ങിയത് പത്താംപ്രതി സഹൽ

അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ്‌ ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്എഫ്ഐ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. പത്താം പ്രതി മരട് മേക്കാട്ട് സഹല്‍ (21) ആണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. എറണാകുളം മരട് നെട്ടൂര്‍ സ്വദേശിയാണ്.

അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ്‌ ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രം. രണ്ടു വർഷമായി ഒളിവിലായിരുന്നു ഇയാൾ. കേസില്‍ ഒമ്പതു പ്രതികള്‍ക്കെതിരെ വിചാരണ ആരംഭിച്ചിരുന്നു.

2018 ജൂലെ രണ്ടിനാണ് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ വെച്ച് അഭിമന്യു കുത്തേറ്റ് മരിച്ചത്. അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31)  കഴിഞ്ഞ നവംബറില്‍ കീഴടങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: മുഖ്യമന്ത്രി- ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച; ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

ഓടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർക്ക് അ​ദ്ഭുത രക്ഷ

'ഗോള്‍ഡന്‍ ഫൈനല്‍'! ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യന്‍ വനിതകള്‍

സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കത്തില്‍ ഇന്ന് തീരുമാനം, പ്രിയദര്‍ശിനി പദ്ധതി നൂറാംദിനത്തില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും