പ്രതീകാത്മക ചിത്രം 
Kerala

അമ്മ രൂപ കടം ചോദിച്ചു ; പണം നൽകാനെത്തിയ ഓട്ടോഡ്രൈവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; പീഡനശ്രമം, അറസ്റ്റ്

വിവാഹിതനായ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം :  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. കുളത്തൂപ്പുഴയിലാണ് സംഭവം മൈലമൂട് സ്വദേശി ശിവകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അമ്മ ഓട്ടോഡ്രൈവറായ ശിവകുമാറിനോട് ആയിരം രൂപ കടം ചോദിച്ചിരുന്നു. ഈ പണം നല്‍കാനായി ശിവകുമാര്‍ ഇന്നലെ വൈകിട്ടോടെ ഇവരുടെ വീടിനടുത്തെത്തി. കുട്ടിയുടെ അമ്മയെ വിളിച്ചപ്പോള്‍ കുളിക്കടവിലാണെന്നും പണം വാങ്ങാന്‍ മകളെ അയക്കാമെന്നും അറിയിച്ചു. ഇതനുസരിച്ച് കുട്ടി ശിവകുമാറിന്റെ അടുത്തെത്തിയപ്പോൾ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ അമ്മ നാട്ടുകാരെ വിവരം അറിയിച്ചു.

ഇതിനിടെ വനത്തിന്റെ ഭാഗത്ത് ശിവകുമാറിന്റെ ഓട്ടോ കണ്ടെത്തി. നാട്ടുകാര്‍ എത്തിയതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ശിവകുമാര്‍ മുങ്ങി. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ശിവകുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു. കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ സ്ഥലത്തും വനത്തിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിവാഹിതനായ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസം. ശിവകുമാറിനെതിരെ മുമ്പും നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT