Kerala

അമ്മയും മകളും മാത്രമുള്ള വീട്ടിൽ യുവാവിന്റെ അതിക്രം, ജനല്‍ചില്ലുകളും കാറിന്‍റെ ചില്ലുകളും തകര്‍ത്ത യുവാവ് സ്വയം കഴുത്തറുത്തു 

നാട്ടുകാർ എത്തുന്നത് കണ്ടപ്പോഴാണ്  അക്രമി വീടിന്‍റെ ഔട്ട്ഹൗസിലേക്ക് ഓടിക്കയറി സ്വയം മുറിവേൽപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: ഇതര സംസ്ഥാനക്കാരനായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ജനലുകളും വാതിലും കാറും തല്ലിതകർത്തു. മൂവാറ്റുപുഴ വാഴക്കുളത്താണ് സംഭവം. ജനല്‍ചില്ലുകളും കാറിന്‍റെ ചില്ലുകളും അടിച്ചു തകര്‍ത്തശേഷം ഇയാൾ പൊട്ടിയ ജനല്‍ചില്ലുകള്‍ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ ജിമ്മിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. വൈകിട്ട് മൂന്നരയോടെയാണ് യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയത്ത്.  ജിമ്മിയുടെ ഭാര്യയും മകളും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. പരിഭ്രാന്തരായി ഇരുവരും നിലവിളിച്ചതോടെ അയല്‍വാസികൾ ഓടിക്കൂടുകയായിരുന്നു. നാട്ടുകാർ എത്തുന്നത് കണ്ടപ്പോഴാണ്  അക്രമി വീടിന്‍റെ ഔട്ട്ഹൗസിലേക്ക് ഓടിക്കയറി സ്വയം മുറിവേൽപ്പിച്ചത്. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ദേഹമാസകലം ചോരയിൽ കുളിച്ചുനിന്ന ഇയാളെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ലഹരിയുടെ ഉന്മാദത്തിലാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുന്ന യുവാവിന് മാനസികവിഭ്രാന്തിയുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം