പ്രതീകാത്മക ചിത്രം 
Kerala

അയല്‍വാസിക്കെതിരായ വധശ്രമത്തിനിടെ പിടിയില്‍, പിന്നാലെ വിലങ്ങുവെച്ച കൈകൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ച് പ്രതി

ബന്ധുവായ സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആകര്‍ഷിനെതിരെ പൊലീസില്‍ മൊഴി നല്‍കിയ വ്യക്തിയെ ആക്രമിക്കാനെത്തിയപ്പോഴാണ് ഇവര്‍ പൊലീസ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലങ്കോട്: വിലങ്ങുവെച്ച കൈകൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ച് പ്രതി. അയല്‍വാസിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ പിടിയിലായ വടവന്നൂര്‍ മലയമ്പള്ളത്ത് ആകര്‍ഷ്(27) ആണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ രമേഷിന്റെ തലയ്ക്കടിച്ചത്. 

ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സ്റ്റേഷന് അകത്ത് വെച്ചാണ് സംഭവം. ആകര്‍ഷിന്റെ ബന്ധുവായ സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആകര്‍ഷിനെതിരെ പൊലീസില്‍ മൊഴി നല്‍കിയ വ്യക്തിയെ ആക്രമിക്കാനെത്തിയപ്പോഴാണ് ഇവര്‍ പൊലീസ് പിടിയിലായത്. 

ആകര്‍ഷും സംഘവും ബൈക്കിലെത്തി ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ കയ്യിലുള്ള പണിയായുധവുമായി ആകര്‍ഷിന് നേരെ തിരിഞ്ഞു. ഈ സമയം കൊല്ലങ്കോട് പൊലീസ് എത്തുന്നതായുള്ള വിവരം ലഭിച്ചതോടെ ആകര്‍ഷും സംഘവും ഇവിടെ നിന്ന് രക്ഷപെട്ടെങ്കിലും മുഴുവന്‍പാടത്ത് വെച്ച് പൊലീസ് പിടിച്ചു. പിന്നാലെ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് പൊലീസുകാരനെ വിലങ്ങ് വെച്ച കയ്യുമായി തലയ്ക്കടിച്ചത്.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് തങ്ങളുടെ 'പരാജയപ്പെട്ട ഉത്പന്നം' എത്രനാള്‍ ലോഞ്ച് ചെയ്യും? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി

ആർലേക്കർക്ക് ഔദ്യോ​ഗിക യാത്രയയപ്പ് നൽകി സർക്കാർ; പുതിയ ​ഗവർണർക്ക് ഊഷ്മള വരവേൽപ്പ്, സത്യപ്രതിജ്ഞ നാളെ

ശബരിമല തീർഥാടകർക്ക് ആശ്വാസം; സംസ്ഥാനത്ത് എവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് ചാർട്ട് ചെയ്യാം

കഫീന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ അറിയേണ്ടത്

ശിവഗിരി മഠം ട്രസ്റ്റ്‌ തെരഞ്ഞെടുപ്പ്: നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് തോൽവി; സമിതിയിൽ പുതുതായി 5 പേർ‌