പ്രതീകാത്മക ചിത്രം 
Kerala

അരമിനിറ്റ് വൈകിയ ബസിന്റെ ചില്ല് പിന്നില്‍ വന്ന ബസിന്റെ ഡ്രൈവര്‍ ജാക്കി ലിവര്‍ കൊണ്ട് അടിച്ചു തകര്‍ത്തു; ചില്ല് തെറിച്ച് എട്ടു വയസുകാരന് പരുക്ക്

അരമിനിറ്റ് വൈകിയ ബസിന്റെ ചില്ല് പിന്നില്‍ വന്ന ബസിന്റെ ഡ്രൈവര്‍ ജാക്കി ലിവര്‍ കൊണ്ട് അടിച്ചു തകര്‍ത്തു; ചില്ല് തെറിച്ച് എട്ടു വയസുകാരന് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുന്നില്‍ പോയ ബസ് അര മിനിറ്റ് വൈകിയെന്ന് ആരോപിച്ച് പിന്നില്‍ വന്ന ബസിന്റെ ഡ്രൈവര്‍ ജാക്കി ലിവര്‍ കൊണ്ട് ചില്ല് അടിച്ചുതകര്‍ത്തു. ചില്ലു തെറിച്ചു വീണ് ബസിലുണ്ടായിരുന്ന എട്ടു വയസുകാരന്റെ ചെവി മുറിഞ്ഞു. അടി തടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും പരുക്ക്.

മുന്നില്‍ പോയ ബസ് ബിഎഎം സ്‌കൂളിനു സമീപത്തെ സ്‌റ്റോപ്പില്‍ എത്തിയപ്പോഴാണ് സംഭവം. ബസ് അര മിനിറ്റു വൈകി എന്നാരോപിച്ച് പിന്നില്‍ വന്ന ബസ് കുറുകെ നിര്‍ത്തുകയായിരുന്നു. സിനിമാ സ്റ്റൈില്‍ ജാക്കി ലിവറുമായി ഇറങ്ങിവന്ന ഡ്രൈവര്‍ ചില്ല് അടിച്ചു തകര്‍ത്തു. ചില്ല് തെറിച്ചു വീണ് തിരുവണ്ണൂര്‍ നസീദ് വീട്ടില്‍ മുഹമ്മദാലിയുെട മകന്‍ എട്ടുവയസുകാരനായ അമീനാണ് പരുക്കേറ്റത്. അമീന്റെ ചെവി ചില്ല് തെറിച്ചുവീണ് മുറിയുകയായിരുന്നു. ഡ്രൈവര്‍ വീണ്ടും അടിക്കാന്‍ ഓങ്ങിയപ്പോള്‍ തടുത്ത കുട്ടിയുടെ മാതാവ് മുപ്പതുകാരിയായ നസീദയ്ക്കും പരുക്കുണ്ട്. 

ബസ് ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായിയ പൊലീസ് അറിയിച്ചു. പിന്നില്‍ വന്ന മീനാക്ഷി എന്ന ബസിലെ ഡ്രൈവര്‍ പൊറ്റമ്മല്‍ മഞ്ഞളി വീട്ടില്‍ ജോഷി ജോര്‍ജ് (32), കണ്ടക്ടര്‍ മേരിക്കുന്ന് പാറോപ്പടി പീടികപ്പുറായില്‍ വീട്ടില്‍ വിനോദ് (48), ചെക്കര്‍ മെഡിക്കല്‍ കോളജ് നന്ദാനത്ത് വീട്ടില്‍ അന്‍വര്‍ (22) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT