Kerala

അരുംകൊലയില്‍ കലാശിച്ചത് മകളുടെ വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം; സൂര്യയുടെ കൊലപാതകത്തില്‍ ഞെട്ടി അയല്‍ക്കാര്‍

പൈമ്പാല്ലുശ്ശേരിയില്‍ യുവതിയെ രണ്ടാനച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയത് വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കോഴിക്കോട് മടവൂര്‍ പൈമ്പാല്ലുശ്ശേരിയില്‍ യുവതിയെ രണ്ടാനച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയത് വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് സൂര്യയും ദേവദാസും തമ്മില്‍ രൂക്ഷമായ രീതിയില്‍ വാക്കേറ്റമുണ്ടായിരുന്നു. തര്‍ക്കത്തിനിടെ ദേവദാസ് കൊടുവാളെടുത്ത് യുവതിയെ വെട്ടുകയായിരുന്നു. 

ഇന്ന് വൈകീട്ടാണ് സംഭവം. സൂര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛന്‍ ജീവനൊടുക്കുകയും ചെയ്തു. നെടുമങ്ങാട് വീട്ടില്‍ സൂര്യ (30)യെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷമാണ് രണ്ടാനച്ഛന്‍ ദേവദാസ് (50) തൂങ്ങിമരിച്ചത്.

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ ആയൂധവുമായി എത്തിയ ദേവദാസിനെ അമ്മ തടഞ്ഞിരുന്നു. ഇതിനിടെ അമ്മയ്ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ സീതാദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൂര്യയുടെയും ദേവദാസിന്റെയും മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'