Kerala

ആ വാര്‍ത്തയുടെ ഉത്തരവാദിത്തം ദേശാഭിമാനിക്ക്; പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി

സാജന്റെ കുടുംബത്തിന് ഒപ്പമാണ് പാര്‍ട്ടി. ദേശാഭിമാനി നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണെന്നും കോടിയേരി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടിക്കെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആന്തൂര്‍ വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം. സാജന്റെ കുടുംബത്തിന് ഒപ്പമാണ് പാര്‍ട്ടി. ദേശാഭിമാനി നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണെന്നും കോടിയേരി പറഞ്ഞു. 

ആന്തൂര്‍ ഉപയോഗിച്ച് സിപിഎമ്മിന് എതിരായ പോര്‍മുഖം തുറക്കാനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. ആ കള്ള പ്രചാരവേല നേരിടാന്‍ പാര്‍ട്ടി ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. 

ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനി കൊടുക്കുന്ന വാര്‍ത്തകളാണ് അവ. ദേശാഭിമാനിക്ക് അത്തരം വിവരങ്ങള്‍ ഉണ്ടായിരിക്കാം. അതിന്റെ ഉത്തരവാദിത്വം ദേശാഭിമാനി തന്നെയാണ് ഏറ്റെടുക്കുകയെന്നും കോടിയേരി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്