പ്രതീകാത്മക ചിത്രം 
Kerala

ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോവിഡ് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സെപ്റ്റംബര്‍ 5നാണ് ആറന്മുളയില്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവര്‍ പീഡിപ്പിച്ചത്. 108 ആംബുലന്‍സിലെ ഡ്രൈവവറായ നൗഫലാണ് പീഡനം നടത്തിയത്. കോവിഡ് രോഗിക്കൊപ്പം ആംബുലന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകരാരും ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ഒരു മണിയോടെ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിനു സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് യുവതി പീഡനത്തിന് ഇരയായത്.

കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാന്‍ ആയിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഒരു യുവതിയെ ആശുപത്രിയിലിറക്കിയ നൗഫല്‍ പീഡനത്തിനിരയായ യുവതിയുമായി കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോയി. വഴിമധ്യേ ആണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം യുവതി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT